¡Sorpréndeme!

സച്ചിന്‍ മുതല്‍ ബച്ചന്‍ വരെ, വിരുഷ്കയാണ് താരം | Oneindia Malayalam

2017-12-12 165 Dailymotion

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിൽ തുടങ്ങി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വരെ എത്തിനിൽക്കുന്നു കോലി - അനുഷ്ക വിവാഹത്തിന് ആശംസകളുമായി എത്തിയ താരനിര. സിനിമാ രംഗത്തുള്ളവരും വെറുതെ ഇരുന്നില്ല, കാണൂ ആരൊക്കെയാണ് കോലി - അനുഷ്ക ദമ്പതികൾക്ക് ആശംസയുമായി ട്വിറ്ററിൽ എത്തിയത് എന്ന്. ഡിസംബർ 11ന് തിങ്കളാഴ്ച ഇറ്റലിയിലാണ് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിരാട് കോലിയും അനുഷ്ക ശർമയും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ വഴി വിവാഹ വാർത്ത ആരാധകരെ അറിയിക്കുകയും ചെയ്തു. ഒരേ സന്ദേശമാണ് ഇരുവരും ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതോടെ താരദമ്പതികൾക്ക് ആശംസാപ്രവാഹങ്ങളുമായി ആളുകളെത്തിത്തുടങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാടിന്റെ സഹതാരങ്ങളായ ശിഖർ ധവാൻ, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, ഹർഭജൻ സിംഗ് തുടങ്ങിയവർ താദമ്പതികൾക്ക് ആശംസകളുമായി എത്തി. മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും വിരാട് - അനുഷ്ക ദമ്പതികൾക്ക് ആശംസയറിയിച്ചു. ലവ്ലി കപ്പിള്‍ എന്നായിരുന്നു ശിഖർ ധവാൻ അനുഷ്കയെയും വിരാടിനെയും വിളിച്ചത്.